ചേർത്തല :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ എറണാകുളത്തെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി പോലീസ് പിടിയിലായി. പിറവം മുളക്കുളം നോർത്ത് പാറേക്കാട്ടുകുഴി സ്വദേശിയായ എൽജോ ജോയി (24)യെയാണ് ചേർത്തല പോലീസ് അറസ്റ്റുചെയ്തത്.പ്രതിയുടെ കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്. വസ്ത്രം വാങ്ങിക്കൊടുക്കാമെന്നു പ്രലോഭിപ്പിച്ച് വൈക്കത്ത് എത്തിയ പ്രതി, പാർക്കിനോട് ചേർന്ന കുറ്റിക്കാട്ടിലേക്കു പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ച്ചയാണ് ഇയാളെ പോക്ക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. പിന്നീട് ചേർത്തല പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി, വൈക്കത്ത് പാർക്കിനടുത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കാമുകിയുടെ കൂട്ടുകാരിയെ വലയിലാക്കി പീഡനം: യുവാവ് അറസ്റ്റിൽ
