പാലാ: സെന്റ് തോമസ് കോളേജ് ഓട്ടോണമസ് കോളജിൽ ‘പുതിയ സ്പോർട്സ് ബിൽ: അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു.
സെപ്റ്റംബർ 17-ന് രാവിലെ 11 മണിക്ക് സെന്റ് ജോസഫ് ഹാളിൽ നടന്ന പരിപാടിയിൽ മലയാള മനോരമയുടെ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസ്, കേരള സർക്കാരിന്റെ യുവജനകാര്യ-സ്പോർട്സ് വകുപ്പുകളുടെ അഡീഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി.എസ്., ഇന്ത്യ ആർച്ചറി ടീമിന്റെ മുൻ സ്പോർട്സ് സൈക്കോളജിസ്റ്റും സെന്റ് തോമസ് കോളേജിലെ പൂർവ്വാധ്യാപകനുമായ ഡോ. സോണി ജോൺ ടി. എന്നിവർ പാനലിസ്റ്റുകളായി ചർച്ചയ്ക്ക് നേതൃത്വം നൽകി.
പുതിയ സ്പോർട്സ് ബില്ലിലൂടെ ഇന്ത്യയിലെ സ്പോർട്സ് രംഗത്ത് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും, അത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും, യുവാക്കളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളിലുമൊക്കെ സഹായകമാകുമെന്നും പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള അവസരങ്ങൾ ഒരുക്കുകയും വേണമെന്ന നിലപാടും ചർച്ചയിൽ ഉയർന്നു. കായികവിഭാഗം മേധാവി പ്രൊഫ. ആശിഷ് ജോസഫ് നേതൃത്വം നൽകി.