കോട്ടയം: ശസ്ത്രക്രിയയില്ലാതെ അപ്പൻഡിക്‌സ് പോളിപ്പ് നീക്കി കാരിത്താസ് ആശുപത്രി. അപൂർവ ചികിത്സാ വിജയമാണ് കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രി സ്വന്തമാക്കിയത്. ശസ്ത്രക്രിയ ഒഴിവാക്കി എൻഡോസ്‌കോപ്പി വഴിയാണ് അപ്പൻഡിക്‌സ് പോളിപ്പ് നിക്കിയത്. 71 വയസുകാരനായ രോഗിയിൽ കണ്ടെത്തിയ അപൂർ അപ്പൻഡിക്‌സ് പോളിപ്പ് (സെസൈൽ സെറേറ്റഡ് ലെഷൻ ഡിസ്‌പ്ലേഷ്യ – എസ്.എസ്.എൽ – ഡി) എൻഡോസ്‌കോപ്പിക് സബ് മ്യൂകോസൽ ഡിസെക്ഷൻ (ഇഎസ്ഡി) എന്ന അഡ്വാൻസ് ടിഷ്യു റിസക്ഷൻ രീതി ഉപയോഗിച്ചാണ് നീക്കിയത്.
സാധാരണ അപ്പൻഡിക്‌സ് ദ്വാരത്തോടു ചേർന്നുള്ള പൊളിപ്പുകൾ കണ്ടെത്തുമ്പോൾ, അപ്പൻഡിക്‌സ് സഹിതം കോളന്റെ ഒരു ഭാഗം ശസ്ത്രക്രിയ വഴി നീക്കുകയാണ് പതിവ്. ജപ്പാനിലെ ടോക്കിയോയിൽ ദീർഘകാല അഡ്വാൻസ്ഡ് ക്ലിനിക്കിൽ പരിശീലനം ലഭിച്ച ഡോ.ദീപക് മധുവിന്റെ വിദഗ്ധ പരിശീലനം ശസ്ത്രക്രിയയ്ക്ക് തുണയായി. രോഗിയ്ക്ക് ചികിത്സയ്ക്ക് ശേഷം അടുത്ത ദിവസം തന്നെ ഭക്ഷണം കഴിക്കാനും സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങാനും കഴിഞ്ഞു എന്നതും നേട്ടമായി. ചികിത്സാ വിജയം ആശുപത്രിയ്ക്ക് രോഗികളോടുള്ള പ്രതിബന്ധതയെ പ്രതിഫലിപ്പിക്കുന്നു എന്ന് ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് പറഞ്ഞു.


