വിദേശ മദ്യം കൈവശം വച്ചു വില്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതികളെ കുറ്റക്കാരാനല്ലെന്നു കണ്ട് വെറുതെ വിട്ടു

കോട്ടയം: പതിനൊന്നര ലിറ്റർ വിദേശ മദ്യവും ആറു ലിറ്റർ ബിയറും കൈവശം വച്ചു വില്പന നടത്താൻ ശ്രമിച്ചു എന്നാരോപിച്ചു കോട്ടയം എക്സ് സൈസ് റേഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ കുമരകം വില്ലേജിൽ ചൂളഭാഗം ഭാഗം കരയിൽ പുത്തെൻപറമ്പിൽ വീട്ടിൽ വിശ്വനാഥൻ മകൻ സജീവ് പി.വി, ടിയാന്റെ സഹോദരൻ യാഥവ് പി .വി എന്നിവരെ കുറ്റക്കാരാണല്ലെന്നു കണ്ടു കോട്ടയം അഡിഷണൽ അസിസ്റ്റന്റ് സെ‌ഷൻസ് കോടതി സോണി എ.എസ് വെറുതെ വിട്ടു.

Advertisements

കുമരകം ബിവറേജ് ഓഫീസിലെ താത്കാലിക ജീവനക്കാരനായിരുന്ന യാഥവ് ബിവറേജിൽ നിന്നും വിദേശ മദ്യം വാങ്ങി സഹോദരൻ സജീവുമായി ചേർന്ന് സർക്കാർ അവധി ദിവസങ്ങളിൽ കൂടുതൽ വിലയ്ക്ക് വില്പന നടത്തുവാൻ ശ്രമിച്ചു എന്നാരോപിച്ച് കോട്ടയം എക്സ് സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഹാജറാക്കിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും, എട്ടു പ്രമാണങ്ങളും, മുപ്പത്തിരണ്ടു മുതലുകളും ഹാജരാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികൾക്ക് വേണ്ടി അഡ്വ. ജോഷി ചീപ്പുങ്കൽ, അഡ്വ. ഹരീഷ് കുമാർ, അഡ്വ.സതീഷ് മോഹനൻ എന്നിവർ ഹാജരായി.

Hot Topics

Related Articles