ഏറ്റുമാനൂർ: മണ്ഡലത്തിലെ ലോക്കൽ കമ്മറ്റികളിലെ പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങി. ഇന്നലെ സി പി ഐ ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി ഓഫീസിൽ പാർട്ടി മണ്ഡലം സെക്രട്ടറി കെ. ഐ. കുഞ്ഞച്ചന്റെ അധ്വക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ: കെ പ്രകാശ് ബാബു മണ്ഡലത്തിലെ പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങി.
Advertisements



പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ: വി.കെ.സന്തോഷ് കുമാർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങിൽ പാർട്ടി ജില്ലാ കമ്മറ്റി അംഗങ്ങളായ മോഹൻ ചേന്നംകുളം, അഡ്വ: ബിനു ബോസ്, പി.എ.അബ്ദുൾ കരീം, മിനി മനോജ്, മണ്ഡലം അസി: സെക്രട്ടറി സി.ജെ. ഷാജി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ.സുരേഷ്, സി.വി. ചെറിയാൻ, കെ.വി.പുരുഷൻ, മണ്ഡലം കമ്മറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.