ഗോൾഡ് മൈനിംങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭം വാ്ഗ്ദാനം ചെയ്ത് തട്ടിപ്പ്; കളത്തിപ്പടി സ്വദേശിയുടെ 1.18 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ; ഉത്തർ പ്രദേശിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത് ഈസ്റ്റ് പൊലീസ് സംഘം

കോട്ടയം: ഗോൾഡ് മൈനിംങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭം വാ്ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി ആരോപിച്ചു കളത്തിപ്പടി സ്വദേശിയുടെ 1.18 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ഉത്തർ പ്രദേശിൽ നിന്നുമാണ് പ്രതിയെ ഈസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ ജഗദീഷ്പുര അംബേദ്കർ മൂർത്തി രാഹുൽ നഗറിന് സമീപം ശാരദാ വിഹാർ, അചൽ സിംഗ് മകൻ ദീപേഷി(25)നെയാണ് പ്രതിയുടെ താമസ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തത്.

Advertisements

ഗോൾഡ് മൈനിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ റിസ്‌കില്ലാതെ കൂടുതൽ ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കോട്ടയം കളത്തിപ്പടി സ്വദേശിയിൽ നിന്നുമാണ് ഇയാൾ 1.17 കോടി രൂപ തട്ടിയെടുത്തത്. 2024 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളുടെ ഫോൺ നമ്പരിൽ നിന്നും വാട്സ് ആപ്പ് കോൾ വിളിച്ച് ന്യൂ മോണ്ട് ഗോൾഡ് ക്യാപിറ്റൽ എന്ന ഗോൾഡ് മൈനിംങ്ങ് കമ്പനിയെക്കുറിച്ച് വിശദീകരിച്ചു. ഈ കമ്പനിയിൽ പണം ഇൻവെസ്റ്റ് ചെയ്താൽ ഷെയർ മാർക്കറ്റിലെ പോലെ റിസ്‌ക് ഇല്ലാതെ ഫിക്‌സഡ് ആയിട്ട് ഒരു നല്ല എമൗണ്ട് കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇടപാടുകാരൻ മലയാളി ആണെന്ന് അറിഞ്ഞ പ്രതി മലയാളത്തിൽ ഇതേ കാര്യങ്ങളെപ്പറ്റി ഫോണിൽ സംസാരിപ്പിച്ചും. ഫോണിലൂടെ നൽകിയ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിച്ച് അതിലൂടെ പലതവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു. വിശ്വാസ്യതയ്ക്കായി ചെറിയ തുകകൾ ലാഭവിഹിതം എന്ന പേരിൽ തിരികെ നൽകുകയും ചെയ്തിരുന്നു. ആഗസ്റ്റ് 19 ന് പരാതിക്കാരൻ 4300 ഡോളർ പിൻവലിക്കാൻ റിക്വസ്റ്റ് കൊടുത്തു. എന്നാൽ, പണം അക്കൗണ്ടിൽ വരാത്തതിനെ തുടർന്ന് പ്രതികളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചു.

ഫോൺ എടുക്കാതെ ഇരിക്കുകയും ഈ ഫോൺ നമ്പർ നിലവിലില്ലെന്ന് അറിയുകയും ചെയ്തതോടെ താൻ പറ്റിക്കപ്പെടുകയാണെന്നും പണം തട്ടിയെടുക്കപ്പെട്ടു എന്നും പരാതിക്കാരന് മനസ്സിലാവുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി. കേസിൽ ഉൾപ്പെട്ട പ്രതി ഉത്തർപ്രദേശിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന്
എസ്.ഐ കെ.വി വിപിൻ , സിവിൽ പൊലീസ് ഓഫിസർമാരായ ഷാനവാസ്, യൂസെഫ്, രാജീവ് ജനാർദ്ദനൻ എന്നിവർ അടങ്ങിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Hot Topics

Related Articles