കൊല്ലം: പരവൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ബസിനുള്ളിൽ വെച്ച് മർദനമേറ്റു. സാമിയ ബസിലെ ഡ്രൈവറായ പരവൂർ സ്വദേശി സുരേഷ് ബാബുവിനാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് മർദനമേറ്റത്. മറ്റൊരു ബസിലെ ക്ലീനറാണ് മർദിച്ചത്. എസ്കെവി ബസിലെ ക്ലീനർ പ്രണവിനെതിരെ പരവൂർ പൊലീസ് കേസെടുത്തു.
സെപ്തംബർ 12 ആം തിയ്യതി വൈകിട്ട് തെക്കുംഭാഗത്ത് വെച്ചായിരുന്നു സംഭവം. സ്വകാര്യ ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പരവൂരിൽ നിന്ന് വർക്കലയിലേക്ക് സർവീസ് നടത്തുകയായിരുന്നു സാമിയ ബസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടയിൽ ബസിൽ കയറിയ പ്രണവ് ബസിന്‍റെ സമയത്തെ ചൊല്ലി തർക്കിച്ചു. ഇത് കയ്യാങ്കളിയിൽ എത്തുകയായിരുന്നു. സുരേഷ് ബാബുവിനെ നിലത്തിട്ട് മർദിച്ചു. ഇത് കണ്ട് യാത്രക്കാർ പരിഭ്രാന്തിയിലായി. പ്രണവിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സുരേഷ് ബാബു വ്യക്തമാക്കി.