വയനാട് ചുള്ളിയോട് നട്ടുച്ചക്ക് പുലിയിറങ്ങി; ആടിനെ കൊന്ന് തിന്നു; ഭയന്ന് പ്രദേശവാസികൾ

 

കൽപ്പറ്റ : പട്ടാപ്പകലും പുലിപ്പേടിയിൽ വയനാട് ചുള്ളിയോട് പ്രദേശവാസികൾ. ചുള്ളിയോട് പാടിപറമ്പിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെ നാട്ടിലിറങ്ങിയ പുലി പ്രദേശവാസിയുടെ ആടിനെ പിടികൂടി കൊന്നു തിന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ ഉപേക്ഷിച്ച് പുലി പോകുകയായിരുന്നു. മുൻപും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. ഇതേ വ്യക്തിയുടെ തന്നെ ആടിനെ പുലി പിടികൂടിയിരുന്നു

Advertisements

Hot Topics

Related Articles