കോട്ടയം: അയ്യപ്പഭക്തരും , വിശ്വാസികളും, മതേതര,’പുരോഗമന കാഴ്ചപ്പാടുള്ളവരും ആഗോള അയ്യപ്പ സംഗമത്തോടൊപ്പ മാണെന്നും ഇനിയും ഈ സംഗമത്തെ എതിർക്കുന്നവർ രാഷ്ട്രീയ തിമിരം ബാധിച്ചവരാണെന്നും
എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗവുമായ അഡ്വ. കെ. ആർ. രാജൻ പറഞ്ഞു.
മതമൈത്രിയുടെ കേദാരമായ ഒരു മഹാക്ഷേത്രത്തിൻ്റെ പുരോഗതിക്കായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തന്മാർ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ഒരു പൊതു വികസനനയം രൂപീകരിക്കുന്നതിനുമുള്ള വേദിയാകുന്ന അയ്യപ്പ സംഗമത്തെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യം കൊണ്ടു മാത്രമാണ് ചിലർ എതിർക്കുന്നത് .
“തത്വമസി” യെ അന്വർത്ഥമാക്കുന്ന ആഗോള അയ്യപ്പസംഗമത്തെ യാഥാർത്ഥ്യമറിയാതെ വിമർശിച്ചവർ ഇനിയെങ്കിലും ഈ വിശ്വമാനവ മൈത്രീ സംഗമത്തോടൊപ്പം നിൽക്കണമെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്ന
പുണ്യ ഭക്തജന സംഗമമായി ആഗോള അയ്യപ്പ സംഗമം മാറുമെന്നും അഡ്വ. കെ.ആർ. രാജൻ പറഞ്ഞു.