കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തുമ്പശേരി, പാറോലിക്കൽ, റെയിൽവേ, 101 ജംഗ്ഷൻ,കെ.എഫ്.സി, ഹാങ് ഔട്ട്, എം.എച്ച് ഇൻഡസ്ട്രി, റോസിറ്റ മരിയ , സാൻജോസ്, അർക്കാഡിയാ , ഫോക്കസ് ടവർ എന്നീ ട്രാൻസ് ഫോർമർ പരിധികളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന ചെന്നമ്പള്ളി, നന്മല എസ്എൻഡിപി, നെന്മാറ ടവർ, കുംഭന്താനം, പുതുവയൽ, മണ്ണാത്തി പാറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ആംബ്രോസ് നഗർ, കരിമ്പാടം അഗ്രികൾച്ചർ, പടിഞ്ഞാറക്കര ഇൻഡസ് ടവർ, താഴെപ്പള്ളി, തേക്കും പാലം, തൈപ്പറമ്പ്, നിർമ്മിതി എന്നീ ട്രാൻസ്‌ഫോമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ , ചെട്ടിപ്പടി അനർട്ട്, കെ.പി.എൽ , ബേസ്, തെങ്ങും തുരുത്തേൽ , തെംസൺ, ഓൾഡ് കെ.കെ. റോഡ്, വട്ട വേലി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും ഗുഡ് ന്യൂസ്, പുളിമൂട്, പൂപ്പട , ചെറിയാൻ ആശ്രമം ട്രാൻസ് ഫോമറുകളിൽ 9 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മുണ്ടിയാക്കൽ പന്നിക്കോട്പടി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹിറാ നഗർ , പുന്നൂച്ചിറ , ലൂക്കാസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, ഗ്രാൻഡ് കേബിൾ, എറികാട് ,പാർക്ക് റെസിഡൻസി, ഇട്ടിമാണിക്കടവ്, കൈതേപാലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തണ്ടാശേരി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എഫ്.എ.സി.ടി കടവ്, കേരളബാങ്ക്, ശാസ്ത്താങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ചന്ദ്രത്തിൽപ്പടി, ആനമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles