കോട്ടയം : ചൂടുകുടിയതും ശബരിമല മണ്ഡലകാലം അടുക്കുകയും ചെയ്തതോടെ കരിക്ക് കച്ചവടക്കാർ സജീവമായത് തോങ്ങാവില ഇനിയും ഉയരാൻ കാരണമാകും എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. തമിഴ് നാട്ടിലെ തേനി കമ്പം ഉത്തമപാളയം ആണ്ടിപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ ഇരുപത്തിയഞ്ച് രുപായിൽ താഴെ ആയിരുന്ന കരിക്കുവില അൻപതു രൂപായിക്ക് മുകളിലേക്ക് ഉയർന്നു. ഈ പ്രദേശങ്ങളിൽ നിന്നാണ് കോട്ടയം, പത്തനംതിട്ട , ഇടുക്കി, എറണാകുളം തുടങ്ങി പ്രദേശങ്ങളിലേക്ക് കരിക്ക് എത്തുന്നത് വെള്ളയ്ക്കാ ഇട്ട് അഞ്ചുമാസമായാൽ കരിക്കായി വിൽപ്പന നടത്താനാകും. അതേസമയം തേങ്ങാ പൂർണ്ണ വളർച്ചയെത്താൻ പതിനൊന്നു മാസം വേണം ഈ സമയത്തിനുള്ളിൽ രണ്ടു കരിക്ക് വിളവെടുക്കാം. ഇതാണ് കർഷകരെ ഇതിലേക്ക് ആകർഷിച്ചത് നിലവിലത്തെ സാഹചര്യത്തിൽ ഒക്ടോബർ അവസാനത്തോടെ നാളികേര വില നൂറിനു മുകളിലേക്ക് ഉയരും.
കരിക്കിന് ഡിമാൻഡ് കൂടി: നാളികേര വില ഇനിയു൦ ഉയരും
