കളമശ്ശേരി :ഹെഡ്‌ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ട യുവാവിന്റെ തല ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. ചാലക്കുടി സ്വദേശിയായ യുവാവിനെയാണ് ഇന്നലെ രാത്രി ഒന്‍പത് മണിയോടെ അപ്പോളോ ജംഗ്ഷനില്‍വെച്ച് ആക്രമിച്ചത്.ഇരുമ്പ് വടികൊണ്ടായിരുന്നു മര്‍ദ്ദനം. വിവരമറിഞ്ഞ നാട്ടുകാര്‍ ഉടനെ സ്ഥലത്തെത്തി ബസ് തടഞ്ഞുവച്ചു. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന തടസ്സത്തിനിടെ നാട്ടുകാര്‍ ബസിന്റെ നാലു ടയറുകളും കുത്തിപ്പൊളിച്ചു.സംഭവ വിവരം അറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയെങ്കിലും അവരുടെ ജീപ്പിനേയും നാട്ടുകാര്‍ ആക്രമിച്ചു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷാവസ്ഥയില്‍ രാത്രി പാതി കഴിഞ്ഞാണ് പോലിസിന് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്.
Advertisements