കോട്ടയം: കോട്ടയം നാഗമ്പടത്ത് 11 പേരെ കടിച്ച നായ ചത്തു. കോടിമതയിലെ എ.ബി.സി സെൻററിൽ നിരീക്ഷണത്തിലായിരുന്ന നായ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് ചത്തത്. ശനിയാഴ്ച നടത്തുന്ന പോസ്റ്റ്‌മോർട്ടത്തിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാവൂ. നായ ചത്ത സാഹചര്യത്തിൽ, കടിയേറ്റവർ കുത്തിവെപ്പ് മുടങ്ങാതെ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
Advertisements