കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണം നടത്തി

കവിയൂർ: 2020 – 21 അദ്ധ്യയന വർഷത്തിൽ എസ് എസ് എൽ സി , +2, ഡിഗ്രി, പി ജി തലങ്ങളിൽ ഉന്നത വിജയം നേടിയ സഹകാരികളുടെ മക്കൾക്ക് ബാങ്കിന്റെ 72-ാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. ജി രജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി അവാർഡുകൾ വിതരണം ചെയ്തു. ബോർഡ് അംഗങ്ങളായ സി കെ രാജശേഖരക്കുറുപ്പ്, പി എസ് റെജി, സി ജി ഫിലിപ്പ്, രാജേഷ് കാടമുറി , അജേഷ് കുമാർ എൻ എസ് , ഹരിക്കുട്ടൻ ഇ കെ, സുരേഷ് ബാബു പി , ജീനാ സൂസൻ ജേക്കബ്, സുജാ മാത്യു, ബിഞ്ചു ഏബ്രഹാം സെക്രട്ടറി ജോസഫ് ജോൺ തുടങ്ങിയവർ സംസാരിച്ചു. കാർഷിക മേഖലയ്ക്കും, സാമൂഹിക – ക്ഷേമ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി വരും വർഷങ്ങളിൽ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Advertisements

Hot Topics

Related Articles