കോട്ടയം: കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എബ്രഹാം മാർ ക്ലീമീസിന്റെ ശ്രാദ്ധപ്പെരുന്നാൾ: അനുസ്മരണ വിളംബരയാത്ര നാളെ സെപ്റ്റംബർ 21 ഞായറാഴ്ച നടക്കും. നാളെ കുർബാനയ്ക്ക് ശേഷം രാവിലെ 09.30 ന് റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. കുര്യാക്കോസ് മാർ ഇവാനിയോസ് തെളിയിക്കുന്ന ദീപശിഖ ശ്രാദ്ധപ്പെരുന്നാളിന്റെ ജനറൽ കൺവീനർ ജോബി ഫിലിപ്പ് മാലത്തുശേരിയ്ക്കു കൈമാറും. തുടർന്ന്, ദയറാപള്ളി ട്രസ്റ്റി പ്രിനു ഫിലിപ്പ് കട്ടയിൽ , സെക്രട്ടറി തോമസ് പി.മാത്യു പുല്ലാട്ട്, ലിജിമോൻ എബിസൺ മാർക്കോസ് നടുവിലേപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും. റാന്നി, കല്ലിശേരി, ചിങ്ങവനം മേഖലയിലെ പ്ള്ളികളിലൂടെ ചിങ്ങവനം സെന്റ് ജോൺസ് ദയറാപള്ളിയിൽ എത്തിച്ചേരും. വികാരി ഫാ.കൊച്ചുമോൻ തോമസ് ഐക്കാട്ടുമാളിയേക്കൽ ദീപശിഖ ഏറ്റുവാങ്ങും.
Advertisements