ചങ്ങനാശേരി: പ്രകൃതിയും നാട്ടുകാരും സംഗമിക്കുന്ന ആഘോഷപ്പൂരത്തിന് നാളെ സമാപനം. ഇന്ന് മകം പടയണിയും നാളെ പൂരം പടയണിയും അരങ്ങേറും. ഞായറാഴ്ച രാത്രി നടക്കുന്ന ചടങ്ങുകളോടെ ീ വർഷത്തെ പടയണിയ്ക്ക് സമാപനമാകും. മകം പടയണി ദിനമായ ഇന്ന് വേലയന്നങ്ങൾക്കൊപ്പം വല്യന്നങ്ങളുടെ വരവറിയിച്ച് അടിയന്തരക്കോലമായ അമ്പലക്കോട്ട എഴുന്നെള്ളും.
കാർഷിക സംസ്്കാരം എത്രത്തോളം പടയണിയുമായി ഇഴചേർന്നു നിൽക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് മകം പടയണി. നെല്ലിന്റെ നാളായ മകം നാളിലാണ് മകം പടയണി അരങ്ങിലെത്തുന്നത്. രാത്രി 11 ന് കുടംപൂജകളിയ്ക്കും തോത്താകളിക്കും ശേഷം വിളവെടുപ്പ് ഉത്സവത്തെ ഓർമ്മിപ്പിച്ച് വേലകളി നടക്കും. രാത്രി 11 ഓടെ പടയണിക്കളത്തിൽ അമ്പലക്കോട്ട എഴുന്നെള്ളി എത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകം പടയണിയിൽ അമ്പലക്കോട്ടയാണ് പ്രധാന കോലം. തടിയിൽ തീർത്ത ചട്ടക്കൂടിനു മുകളിൽ വാഴപ്പോള ഉപയോഗിച്ച് മേഞ്ഞാണ് അമ്പലക്കോട്ട നിർമ്മിക്കുന്നത്. ഇതിനു മുകളിൽ ചെത്തിപ്പൂവ്, താമര ഇലകൾ, കുരുത്തോല എന്നിവ ഉപയോഗിച്ച് അലങ്കരിക്കും. വായ്പ്പാട്ടിന്റെ താളത്തിൽ കൃഷ്ണ സ്തുതികൾ ചൊല്ലിയാണ് അമ്പലക്കോട്ടയെ കളത്തിലേയ്ക്ക് എഴുന്നെള്ളിക്കുന്നത്.
പൂരം പടയണി ദിവസമായ ഞായറാഴ്ച വലിയ അന്നങ്ങളെ അണിയിച്ചൊരുക്കുന്നത് പ്രധാനമായും ചെത്തിപ്പൂവ് ഉപയോഗിച്ചാണ്. ഇതിനായുള്ള ചിറമ്പുകുത്ത് ചടങ്ങുകൾ ശനിയാഴ്ച ഉച്ച മുതൽ ക്ഷേത്രത്തിൽ ആരംഭിക്കും. കീറിയെടുത്ത വാഴപ്പോളയിൽ ചെത്തിപ്പൂവ് അടർത്തി, പച്ച ഈർക്കിലി ചെത്തിമിനുക്കി ആണി രൂപത്തിലാക്കി ചെത്തിപ്പൂവ് വാഴപ്പോളയിൽ കുത്തിപിടിപ്പിക്കുകയാണ് ചിറമ്പുകുത്തിൽ ചെയ്യുന്നത്. നൂറ് കണക്കിന് ആളുകളാണ് ഇന്ന് ഇതിനായി ക്ഷേത്ര പരിസരത്ത് എത്തിയത്.