ന്യൂനമർദ സാധ്യത; കാലവർഷം വീണ്ടും കേരളത്തിൽ സജീവമാകാം

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ അടുത്ത 10 ദിവസത്തിനുള്ളിൽ മൂന്ന് ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധൻ രാജീവ് എരിക്കുളം അറിയിച്ചു.ആദ്യ ന്യൂനമർദം സെപ്റ്റംബർ 23-ന് വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്നു പ്രവചിക്കപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.രണ്ടാമത്തെ ന്യൂനമർദം സെപ്റ്റംബർ 25, 26 തീയതികളിൽ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടും. ഇത് ശക്തിയേറും ന്യൂനമർദമായി മാറി ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. തുടർന്ന് മധ്യ ഇന്ത്യ വഴി സഞ്ചരിക്കാൻ സാധ്യതയുണ്ട്.

Advertisements

മൂന്നാമത്തെ ന്യൂനമർദം സെപ്റ്റംബർ 30 ഓടെ തെക്കൻ ചൈനക്കടലിൽ നിന്നെത്തി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്നാണ് പ്രവചനം. കാലവർഷം പിൻവാങ്ങുന്നതിന് മുൻപ് കേരളത്തിൽ വീണ്ടും സജീവമാകാൻ ഇത് കാരണമാകുമെന്നാണ് കാലാവസ്ഥ വിദഗ്ധന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് സെപ്റ്റംബർ 25 ന് ശേഷമുള്ള 2-3 ദിവസത്തോളം സംസ്ഥാനവ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്.ന്യൂനമർദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ മാത്രമേ ന്യൂനമർദമാകാൻ സാധ്യതയുള്ളൂ. എല്ലാ ചക്രവാതച്ചുഴികളും ന്യൂനമർദമാകില്ലെന്നും, ചുഴലിക്കാറ്റിൽ മാറാൻ ന്യൂനമർദം ഡിപ്രഷൻ, തീവ്രന്യൂനമർദം, അതിതീവ്ര ന്യൂനമർദമാകേണ്ടതായിട്ടുള്ള ഘട്ടങ്ങൾ അനിവാര്യമാണെന്നും കാലാവസ്ഥ വിദഗ്ധൻ വ്യക്തമാക്കി.

Hot Topics

Related Articles