കോട്ടയം നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പുറത്ത്

കോട്ടയം: നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം. തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിർണയ ക്യാംപിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ പതിനൊന്നുപേരും പ്രാഥമിക ശ്രുശ്രൂഷകൾ എടുത്ത് വീട്ടിൽ വിശ്രമിക്കുകയാണ്. എന്നാൽ നായക്ക് പേവിഷബാധയുണ്ടെന്ന കാര്യം കൂടുതൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Advertisements

നിരീക്ഷണത്തിലിരിക്കെയാണ് നായ ചത്തത്. അതിനു ശേഷം നടത്തിയ പോസ്റ്റമോർട്ടം പരിശോധനയുടെ ഫലത്തിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. കടിയേറ്റ പതിനൊന്നു പേരും നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. കോട്ടയത്ത് തെരുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് റിപോർട്ടുകൾ വന്നിരുന്നു. ഒരാഴ്ചക്കിടെ ഇവിടെ കടിയേറ്റത് 15ലധികം പേർക്കാണ്. പല ആളുകൾകക്കും നായ്ക്കളുടെ ആക്രണത്തിൽ ഗുരുതരപരിക്കുകളാണുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മാസം മുൻപ് കോട്ടയം നഗരമധ്യത്തിൽ ഏഴു പേരെ കടിച്ച നായയ്ക്കും പേ വിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു നായയ്ക്ക് കൂടി പേ വിഷ ബാധ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. കോട്ടയം നഗരത്തിൽ തുടർച്ചയായി നായകൾക്ക് പേ വിഷ ബാധ ഉണ്ടാകുന്നത് കടുത്ത ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.

Hot Topics

Related Articles