കോട്ടയം: അങ്കണവാടി ജീവനക്കാരുടയും അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിന്റെയും വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അങ്കണവാടി ജീവനക്കാരുടെ വിവിധ സംഘടനാ പ്രതിനിധികളുമായി സെപ്തം. 22ന് രാവിലെ 10.30 ന് ഗവ. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ ചർച്ച നടക്കും. അങ്കണവാടിയിൽ ഏർപ്പെടുത്തിയ പുതിയ ഭക്ഷണമെനു സംബന്ധിച്ച് ജീവനക്കാർക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും വിരമിച്ച ജീവനക്കാർക്ക് യഥാസമയം പെൻഷൻ ആനുകൂല്യങ്ങളും പെൻഷനും നൽകാൻ കഴിയാത്തത് സംബന്ധിച്ചും മറ്റ് വിവിധ ആവശ്യങ്ങളും ചർച്ച ചെയ്യപ്പെടും. അങ്കണവാടി സ്റ്റാഫ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബുവിന്റെ നേതൃത്വത്തിൽപ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും.
Advertisements