കൊളംബിയ(യുഎസ്): സൗത്ത് കരോലിനയിൽ ഗുജറാത്തി വനിതയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ 21കാരൻ പൊലീസിന്റെ വലയിലായി. സെപ്റ്റംബർ 16-ന് നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത് 49കാരിയായ കിരൺ പട്ടേലാണ്.സംഭവത്തിൽ സീഡൻ മാക് ഹിൽ (21)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിഡി ഫുഡ് മാർട്ടിന്റെ പാർക്കിംഗ് ഏരിയയിൽ വെടിയേറ്റ് നിലത്തു വീണ കിരണിനെ തുടർന്ന് പ്രതി വീണ്ടും വെടിവെച്ചാണ് കൊലപ്പെടുത്തിയത്.കിരൺ ജോലി ചെയ്തിരുന്നത് യൂണിയൻ കൗണ്ടിയിലെ ഒരു ഗ്യാസ് സ്റ്റേഷൻ ഉൾപ്പെട്ട കടയിലാണ്. രാത്രി പത്തരയോടെ രജിസ്റ്ററിലെ പണം എണ്ണുന്നതിനിടെ കടയിൽ കയറിയ പ്രതി കിരണിന്മേൽ വെടിവച്ചാണ് ആക്രമണം തുടങ്ങിയത്. ജീവൻ രക്ഷിക്കാനായി കിരൺ പുറത്തേക്ക് ഓടിയെങ്കിലും പ്രതി പിന്നാലെ ചെന്നു തുടർച്ചയായി വെടിവച്ചു.
പാർക്കിംഗ് ഏരിയയിൽ വെടിയേറ്റ് കിരൺ ബോധരഹിതയായി വീണു.വെടിവെച്ച ശേഷം രക്ഷപ്പെട്ട പ്രതി കുറച്ചു നേരം കഴിഞ്ഞ് വീണ്ടും സംഭവസ്ഥലത്തെത്തി, ഇതിനകം നിലത്തു വീണുകിടന്നിരുന്ന കിരണിനെ വീണ്ടും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ഇതേ ദിവസം തന്നെ യൂണിയൻ കൗണ്ടിയിൽ ചാൾസ് നഥാൻ ക്രോസ്‌ബൈ കൊല്ലപ്പെട്ട സംഭവത്തിലും പ്രതി സീഡൻ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു.സൗത്ത് കരോലിന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷനും യൂണിയൻ പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥരും ചേർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ സൗത്ത് ചർച്ച് സ്ട്രീറ്റിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി ഉദ്യോഗസ്ഥരുമായി ഉന്തുംതള്ളും നടത്തിയെങ്കിലും ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.കൊലക്കുറ്റം ചുമത്തിയ പ്രതിയെ യൂണിയൻ കൗണ്ടി ജയിലിൽ തടവിലാക്കി.