പൊലീസ് മർദനം: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

മലപ്പുറം:മലപ്പുറം പൊന്നാനി സ്വദേശിയും കെപിസിസി അംഗവുമായ കെ. ശിവരാമനെ പൊലീസ് ക്രൂരമായി മർദിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.അഞ്ച് വർഷം മുൻപ് മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിലാണ് സംഭവം നടന്നത്. ഒരു കൈ പൊട്ടൽ ചികിത്സയിൽ കഴിയുകയായിരുന്ന ശിവരാമനെ മർദിക്കരുതെന്ന് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിച്ചതായി പരാതിയുണ്ട്. ദൃശ്യങ്ങൾ ഉൾപ്പെടെ കൈമാറി അഞ്ച് വർഷമായി നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് കമ്മീഷൻ നടപടി നിർദ്ദേശിച്ചത്.സിപിഒ ഹരിലാലിന്റെ പേരിലാണ് നടപടി.

Advertisements

അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈ ജുനാഥ് നിർദ്ദേശം നൽകി.2020 സെപ്റ്റംബർ 19-ന് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനും തുടർന്ന് ഉണ്ടായ ലാത്തിചാർജിനും ശേഷമാണ് കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ നിൽക്കുകയായിരുന്ന ശിവരാമനെ മർദിച്ചത്.

Hot Topics

Related Articles