മലപ്പുറം: മലപ്പുറം തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഇവയെ കൊന്നത്. കൃഷിയിടങ്ങളിൽ നാശം വരുത്തുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് പിടികൂടി കൊന്നത്.
Advertisements
വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ നടപടി സ്വീകരിച്ചത്. കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവയെ മറവു ചെയ്തു. കഴിഞ്ഞ രണ്ടിലധികം വര്‍ഷമായി കാട്ടു പന്നികളുടെ ശല്യം കര്‍ഷകൾക്ക് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.