ദമ്മാമിലെ മലയാളി യുവാവിന്റെ മരണം: വാക്കു തർക്കത്തിനിടെ ഉണ്ടായ ഉന്തും തള്ളും മരണത്തിൽ കലാശിച്ചു; അഖിൽ സംഭവ സ്ഥലത്ത് എത്തിയതിൽ ദുരൂഹതയെന്ന് സഹപ്രവർത്തകർ

റിയാദ് :സൗദി അറേബ്യയിലെ ദമ്മാം ബാദിയയിൽ മലയാളി യുവാവ് വാക്കുതർക്കത്തിനിടെ വീണ് മരിച്ച സംഭവത്തിൽ പ്രവാസി സമൂഹം ഞെട്ടലിലാണ്. കൊല്ലപ്പെട്ടത് തിരുവനന്തപുരം ആറാല്ലുമ്മൂട് അതിയന്നൂർ ലോട്ടസ് വില്ല സ്വദേശിയായ അഖിൽ അശോക് കുമാർ (28) ആണ്.രണ്ട് വർഷം മുൻപാണ് അഖിൽ നാട്ടിൽ വിവാഹിതനായത്. ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. ഏഴ് വർഷമായി ഖത്തീഫിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന അഖിൽ വെള്ളിയാഴ്ചയാണ് ദമ്മാമിൽ എത്തിയത്. എന്നാൽ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് അകലെയുള്ള ദമ്മാമിൽ എത്തിയത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുകയാണ്.

Advertisements

സംഭവം ഇങ്ങനെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗദി സ്വദേശിയുമായി ഉണ്ടായ വാക്കുതർക്കം ഉന്തും തള്ളലിൽ കലാശിക്കുകയായിരുന്നു. ഇതിൽ നിന്ന് സ്റ്റെയർകെയ്‌സ് പടികളിൽ വീണാണ് അഖിൽ മരണപ്പെട്ടത്. തുടർന്ന് സ്വദേശിയായ യുവാവ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന സുഡാനി പൗരൻ വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പ്രതിയെ അധികം വൈകാതെ അറസ്റ്റ് ചെയ്തു.

കുടുംബവും പിന്നാലെയുള്ള നടപടി ക്രമങ്ങളും

അഖിലിന്റെ മാതാപിതാക്കൾ അശോക് കുമാർ സുന്ദരേശൻ നായർ, സിന്ധു തങ്കമ്മ എന്നിവരാണ്. സഹോദരൻ ആദർശ് റിയാദിൽ താമസിക്കുന്നുണ്ട്. സഹോദരനും ബന്ധുക്കളും ദമ്മാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.ലോക കേരളസഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്ത് നേതൃത്വം നൽകുന്ന സംഘമാണ് മരണാന്തര നിയമനടപടികൾ പുരോഗമിക്കുന്നത്.

Hot Topics

Related Articles