ഐക്യരാഷ്ട്ര സംഘടനയുടെ ‘റേസ് ടു സീറോ’ പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ; 2050-ഓടെ നെറ്റ് സീറോ സ്ഥാനം കൈവരിക്കും

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യസേവന ശൃംഖലകളിൽ ഒന്നായ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ, 2050-ഓടെ നെറ്റ് സീറോ കാർബൺ ബഹിർഗമനം കൈവരിക്കുന്നതിനുള്ള ആഗോള സഖ്യമായ യുണൈറ്റഡ് നേഷൻസ് ‘റേസ് ടു സീറോ’ കാമ്പെയ്നിൽ ഔദ്യോഗികമായി അംഗത്വം നേടി. സുസ്ഥിരതയിലേക്കുള്ള ആസ്റ്ററിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടം.

Advertisements

‘റേസ് ടു സീറോ’ പ്രതിബദ്ധതയുടെ ഭാഗമായി, 2050-ഓടെ തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും നെറ്റ് സീറോ ബഹിർഗമനം കൈവരിക്കും എന്ന പ്രതിജ്ഞ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഏറ്റെടുത്തു. ആഗോളതാപനം ഒന്നര ഡിഗ്രി സെൽഷ്യസ് ആയി പിടിച്ചുനിയർത്തുന്നതിനായി ആഗോളതലത്തിൽ നടക്കുന്ന കൂട്ടായ പരിശ്രമമാണിത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുകയും ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യും. ശക്തമായ മാലിന്യ നിർമാർജന, പുനരുപയോഗ രീതികളിലൂടെ മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുകയും മഴവെള്ള സംഭരണം, മലിനജല സംസ്‌കരണം എന്നിവയിലൂടെ ജലസംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളും വസ്തുക്കളും ലഭ്യമാക്കി ഹരിത പ്രവർത്തന രീതികൾക്ക് മുൻഗണന നൽകും. കാർബൺ അക്കൗണ്ടിംഗിലും ഊർജ്ജ നിരീക്ഷണ സാങ്കേതിക വിദ്യകളിലും നിക്ഷേപം നടത്തി കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നിരീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലാവസ്ഥാവൃതിയാനം ആരോഗ്യമേഖലയെ നേരിട്ട് ബാധിക്കുന്ന ഒന്നാണെന്ന് ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ‘എല്ലാവരെയും നന്നായി പരിചരിക്കുക’ എന്നതാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ദൗത്യം. സ്വാഭാവികമായും ആ ദൗത്യത്തിൽ നമ്മുടെ പരിസ്ഥിതിയും ഭാഗമാണ്. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗം തന്നെയാണ് പരിസ്ഥിതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരിച്ചറിവാണ് ‘റേസ് ടു സീറോ’ കാമ്പെയ്നിൽ ചേരാനുള്ള തീരുമാനത്തിന് പിന്നിൽ. ആസ്റ്റർ ശൃംഖലയുടെ പ്രവർത്തനം മുഴുവൻ സുസ്ഥിരരീതികളിലേക്ക് മാറുന്നതോടെ ആരോഗ്യരംഗത്ത് അതൊരു വലിയ മാതൃകയായി മാറുമെന്നാണ് കരുതുന്നതെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ലോകമെമ്പാടും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 16,000-ത്തിലധികം സർക്കാർ-ഇതര സ്ഥാപനങ്ങളാണ് യുഎൻ ക്ലൈമറ്റ് ചേഞ്ച് ഹൈ-ലെവൽ ചാമ്പ്യൻമാരുടെ പിന്തുണയോടെയുള്ള ‘റേസ് ടു സീറോ’ കാമ്പെയ്‌നിന്റെ ഭാഗമായിട്ടുള്ളത്.

Hot Topics

Related Articles