കോട്ടയം നഗരമധ്യത്തിൽ വീണ്ടും ലോട്ടറി തട്ടിപ്പ്; ലോട്ടറി ടിക്കറ്റ് വാങ്ങിയ ശേഷം ഗൂഗിൾ പേയിൽ പണത്തിന്റെ റിക്വസ്റ്റ് അയച്ചു നൽകി ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ചു; തട്ടിയെടുത്തത് 2000 രൂപയുടെ ടിക്കറ്റ്

കോട്ടയം: ഓണം ബമ്പറിന്റെ ടിക്കറ്റ് തട്ടിയെടുത്ത് കോട്ടയം നഗരമധ്യത്തിൽ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് വീണ്ടും തട്ടിപ്പ്. കോട്ടയം നഗരമധ്യത്തിൽ തിരുനക്കര എസ്.ബി.ഐയ്ക്കു മുന്നിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്ന സുബു(72)യാണ് കബളിപ്പിച്ച് ടിക്കറ്റ് തട്ടിയെടുത്തത്. ദിവസങ്ങൾക്കു മുൻപ് സെൻട്രൽ ജംഗ്ഷനിൽ വച്ച് അംഗപരിമിതനായ ലോട്ടറി വിൽപ്പനക്കാരന്റെ ബമ്പർ ലോട്ടറി തട്ടിയെടുത്ത പ്രതി തന്നെയാണ് സുബുവിനെയും കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജാഗ്രത ന്യൂസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ നിന്നും ആദ്യ ദിവസത്തെ തട്ടിപ്പിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കണ്ടാണ് സുബു തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞത്.

Advertisements

ഞായറാഴ്ച നടക്കെടുക്കുന്ന സമൃദ്ധി ലോട്ടറിയുടെ 40 ടിക്കറ്റുകളാണ് തട്ടിയെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ കോട്ടയം നഗരമധ്യത്തിൽ തിരുനക്കര എസ്.ബി.ഐയ്ക്കു മുന്നിലായിരുന്നു സംഭവം. ലോട്ടറി എടുക്കാനെന്ന വ്യാജേനെ ഇദ്ദേഹത്തിന്റെ അടുത്തെത്തിയ ആൾ 40 ലോട്ടറി ടിക്കറ്റുകൾ കയ്യിൽ വാങ്ങുകയായിരുന്നു. തുടർന്ന്, ഈ ടിക്കറ്റുകളുടെ പണമായി 2000 രൂപ ഗൂഗിൾ പേ ആയി ചെയ്തു നൽകിയതായി അറിയിച്ചു. ഇയാൾ പോയ ശേഷം സുബു നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടന്നതായി വ്യക്തമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇദ്ദേഹത്തിന്റെ ഗുഗിൾ പേയിലേയ്ക്ക് 2000 രൂപയുടെ റിക്വസ്റ്റ് അയക്കുകയാണ് ഇദ്ദേഹം ചെയ്തത്. ഇതിനു ശേഷം തട്ടിപ്പുകാരൻ സ്ഥലം വിടുകയും ചെയ്തു. തട്ടിപ്പിന് ഇരയായതായി മനസിലായ ലോട്ടറി വിൽപ്പനക്കാരൻ സുബു കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് സമാന രീതിയിൽ കോട്ടയം നഗരമധ്യത്തിൽ നിന്നും ലോട്ടറി വിൽപ്പനക്കാരനായ ആന്ധ്രസ്വദേശിയുടെ പക്കൽ നിന്നും ലോട്ടറി തട്ടിയെടുത്തിരുന്നു. അംഗപരിമിതനായ ലോട്ടറി വിൽപ്പനക്കാരനാണ് അന്ന് തട്ടിപ്പിന് ഇരയായത്. രണ്ടു സംഭവങ്ങൾക്കു പിന്നിലും ഒരാളാണ് എന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles