കോട്ടയം : പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ സംഗീത നൃത്തോത്സവത്തിന് തുടക്കമായി.
ദേവസ്വം മാനേജർ കെ എൻ നാരായണൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം തിരി തെളിയിച്ചു. ഐതിഹ്യ ചിത്ര അനാശ്ചാദനം ചിത്ര കാരൻ മോഹൻദാസ് കുമാരനെല്ലൂർ നിർവ്വഹിച്ചു. ചിത്രരചയിതാവ് രാജശേഖരൻ കുഴിമറ്റം, ദേവസ്വം അസി.മാനേജർ കെ വി ശ്രീകുമാർ, വാഴപ്പള്ളി റ്റി എസ് സതീശ് കുമാർ തുടങ്ങിയവർ സംസാരിച്ചു. നവരാത്രി നാളുകളിൽ ദിവസവും വൈകിട്ട് നടക്കുന്ന ദേശീയ സംഗീത നൃത്തോത്സവത്തിൽ പ്രശസ്ത കലാകാരന്മാർ അരങ്ങിലെത്തും.
Advertisements