ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ കവിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

തിരുവല്ല :
ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കോഡിനേറ്റർ എ സന്തോഷ് അധ്യക്ഷത വഹിച്ച യോഗം എൻ ആർ ഇ ജി ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ജിജി മാത്യു, യൂണിയൻ ഏരിയ സെക്രട്ടറി ഷിജു പി കുരുവിള, അനിൽ കുറ്റ്യാടി, പി റ്റി അജയൻ, എസ് സതീഷ്, കെ സോമൻ, പ്രവീൺ ഗോപി, അച്ചു സി എൻ, സി കെ ലതകുമാരി, ജോസഫ് ജോൺ, മിനി എൽസി അച്ചൻകുഞ്ഞ്, പി സുരേഷ് ബാബു, മരിയാ ശമുവേൽ, ഗിരിജാ ശശി, സുശീല ശശികുമാർ, ജോൺ ഇലവിനാൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles