വിശാഖപട്ടണം: രാജ്യത്തെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറക്കുന്നു. വിശാഖപട്ടണത്താണ് ഭീമൻ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങിയിരിക്കുന്നത്.വിശാഖപട്ടണത്തേക്ക് സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്.
സെപ്റ്റംബർ 25നാണ് കാന്റിലിവർ ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. 55 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് ഏകദേശം 7 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഒരു പ്രധാന ആകർഷണമായി ഗ്ലാസ് ബ്രിഡ്ജ് മാറുമെന്ന് വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ എം വി പ്രണവ് ഗോപാല്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലെ വാഗമണ്ണിലായിരുന്നു ഉണ്ടായിരുന്നത്. 38 മീറ്റർ നീളമുള്ള വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ റെക്കോർഡാണ് വിശാഖപട്ടണത്തെ ഗ്ലാസ് ബ്രിഡ്ജ് മറികടന്നത്. 40 മില്ലീമീറ്റർ കട്ടിയുള്ള മൂന്ന് പാളികളുള്ള ടെമ്ബർഡ് ലാമിനേറ്റഡ് ഗ്ലാസ് കൊണ്ടാണ് ഈ ബ്രിഡ്ജിന്റെ നിർമ്മാണം. ഇറക്കുമതി ചെയ്ത ജർമ്മൻ ഗ്ലാസ് പാനലുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 40 ടണ്‍ ഫാബ്രിക്കേറ്റഡ് സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. ചതുരശ്ര മീറ്ററിന് 500 കിലോഗ്രാം വരെ ഭാരം താങ്ങാനും 250 കിലോമീറ്റർ വരെ വേഗതയില്‍ വീശുന്ന കാറ്റിനെ നേരിടാനും ഈ ഗ്ലാസ് ബ്രിഡ്ജിന് കഴിയുമെന്നതാണ് സവിശേഷത.