പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗികപീഡനം : യുവാവ് റിമാൻഡിൽ

പത്തനംതിട്ട : പതിനേഴുകാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ സെബു മകൻ ജിനു എന്നുവിളിക്കുന്ന ആൽബിൻ വർഗീസ് (18) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. ഈ മാസം 26 ന് സ്കൂളിൽ പോയിട്ട് തിരിച്ചുവരാതെ പെൺകുട്ടിയെ കാണാതായതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവാവ് സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പിറ്റേന്ന് വൈകിട്ട് 4 മണിക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.വെച്ചൂച്ചിറ പോലീസ് പെൺകുട്ടിയെ കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലേക്കും ആൽബിനെ കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലേക്കും മാറ്റി. തുടർന്ന് പിറ്റേന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്തുള്ള ചൈൽഡ് ഫ്രണ്ട്‌ലി റൂമിൽ വച്ച് മൊഴി രേഖപ്പെടുത്തി. വിശദമായി ചോദിച്ചപ്പോൾ കഴിഞ്ഞ ഒന്നര വർഷമായി യുവാവുമായി പ്രണയത്തിലാണെന്നും,യുവാവ് ലൈംഗികകമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.കൂടാതെ പ്രതി പലതവണ ലൈംഗിക അതിക്രമം കാണിച്ചതായും വ്യക്തമായി. വെച്ചൂച്ചിറ പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ഇരുവരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം, വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് ഇന്നലെ (28.03.2022) 11 മണിക്ക് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ കൊണ്ടുപോകാൻ പ്രതി ഉപയോഗിച്ച സ്കൂട്ടർ, യാത്രക്കിടയിൽ കയ്യിലെ പണം തീർന്നപ്പോൾ കൊല്ലം കിളികൊല്ലൂർ കൊക്കാലവയലിൽ ഷഫീക് എന്നയാൾക്ക് 8000 രൂപക്ക് പണയം വച്ചിരുന്നു. ഇത് പോലീസ് ബന്തവസ്സിലെടുത്തു. പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചസമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും പിന്നീട് കണ്ടെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ സ്കറിയ, എസ് ഐ ജി സണ്ണിക്കുട്ടി, എ എസ് ഐ മാരായ അനിൽ കുമാർ,കൃഷ്ണൻകുട്ടി, പോലീസുദ്യോഗസ്ഥരായ സലിം, സോണി, സുകേഷ്, ആശ ഗോപാലകൃഷ്ണൻ, അപർണ എ ടി എന്നിവരാണ് ഉണ്ടായിരുന്നത്

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.