തിരുവല്ല: ട്രെയിനിൽ വന്നിറങ്ങിയ യുവാവിന്റെ പക്കൽ നിന്നുംഎട്ടു കിലോ കഞ്ചാവ് പിടികൂടി. പത്തനംതിട്ട സ്വദേശിയായ സഫദ് മോനെ(27)യാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന എട്ടു കിലോ കഞ്ചാവും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സഫദ് മോനെ സംശയം തോന്നി പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ചെന്നൈ എക്‌സ്പ്രസിൽ വന്നിറങ്ങിയ ഇയാൾ ചെങ്ങന്നൂരിലേയ്ക്കാണ് ടിക്കറ്റ് എടുത്തത്. എന്നാൽ, ഇയാൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. തുടർന്നു സംശയം തോന്നി പൊലീസ് സംഘം ഇയാളെ തടഞ്ഞു നിർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും വലിയ തോതിൽ കഞ്ചാവ് എത്തിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.