കവിയൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കവിയൂർ: പടിഞ്ഞാറ്റുംചേരി കാവുങ്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ മോഷണം. ശനിയാഴ്ച അർദ്ധരാത്രിയ്ക്കും ഞായറാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലും, കരയോഗം ഓഫിസും മുൻ വാതിലും കുത്തിത്തുറന്ന മോഷ്ടാവ് പണം കവർന്നു. കരയോഗം ഓഫിസിലുണ്ടായിരുന്ന 860 രൂപയാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ കഴകക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ ഇവർ വിവരം ക്ഷേത്രഭാരവാഹികളെ അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന്, അകത്തു കയറി നടത്തിയ പരിശോധനയിലാണ് കരയോഗം ഓഫിസും, ശ്രീകോവിലിനുള്ളിലും മോഷ്ടാവ് കടന്നതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരയോഗം ഓഫിസിനുള്ളിലുണ്ടായിരുന്ന പണമാണ് മോഷ്ടാവ് അപഹരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും, സാങ്കേതിക വിദഗ്ധരും, ഡോഗ് സക്വാഡും അൽപ സമയത്തിനകം സ്ഥലത്ത് എത്തി പരിശോധന നടത്തും.