എല്ലാവരും ഓടക്കുഴലൂതിയപ്പോൾ അവൻ നാദസ്വരം വായിച്ചു; ഒറ്റയ്‌ക്കെത്തിയ മോൺസ്റ്റർ ഒന്നാം സ്ഥാനവുമായി മടങ്ങി; വടവാതൂരിന്റെ അജയകൃഷ്ണന് കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിന്റെ തിളക്കം

തിരുവല്ല: എല്ലാവരും ഓടക്കുഴലൂതിയ വേദിയിൽ അവൻ ഒറ്റയ്ക്കായിരുന്നു. ഒറ്റയ്‌ക്കെത്തിയ അവൻ എല്ലാവരെയും തകർത്ത് മോൺസ്റ്ററായി അഴിഞ്ഞാടി. അച്ഛൻ അനുഗ്രഹിച്ച് നൽകിയ ആയുധവുമായി യുദ്ധഭൂമിയിൽ എത്തിയ ഗണപതിയെപ്പോലെ അവൻ വില്ലാളി വീരനായി നിന്നു. അങ്ങിനെ എം.ജി സർവകലാശാലയിലെ പൗരസ്ത്യ സുഷിരവാദ്യ വേദിയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി പ്രശസ്ത നാദസ്വര വിദ്യാൻ മരുത്തോർവെട്ടം ബാബുവിന്റെ മകൻ അജയകൃഷ്ണനാണ് ഒറ്റയ്‌ക്കെത്തി മത്സരിച്ച വിജയം സ്വന്തമാക്കിയത്.

Advertisements

തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അജയകൃഷ്ണൻ വീട്ടിൽ നിന്നും ഒറ്റയ്ക്ക് ബൈക്കിലാണ് കലോത്സവ വേദിയിൽ എത്തിയത്. നാദസ്വരവുമായി വേദിയിൽ കയറിയപ്പോൾ അജയകൃഷ്ണൻ പ്രതീക്ഷിച്ചത് മത്സരിക്കുക മടങ്ങുക എന്നതു മാത്രമായിരുന്നു. എന്നാൽ, മത്സരത്തിന് ശേഷം വീട്ടിലേയ്ക്കു മടങ്ങിയ അജയനെ കാത്തിരുന്നത് ഒന്നാം സമ്മാനമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനഞ്ചു പേരാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ഗുരുവായൂരിൽ നിന്നാണ് അനന്തകൃഷ്ണൻ നാദസ്വര പഠനം തുടങ്ങിയത്. വടശേരി ശിവദാസാണ് ഗുരു. അച്ഛനൊപ്പം കച്ചേരികളിൽ പങ്കെടുത്ത് പരിചയസമ്പത്തും നേടിയിട്ടുണ്ട്. മുന്നൂറോളം വേദികളിലാണ് ഇതിനോടകം തന്നെ വടവാതൂർ അജയകൃഷ്ണൻ എന്ന പേരിൽ അദ്ദേഹം കച്ചേരിയും അവതരിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.