പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ  നിർമ്മാണം പുരോഗമിക്കുന്ന ഓടയിൽ വീണു;  തിരുവല്ല കാവുംഭാഗത്താണ് അപകടം നടന്നത്

തിരുവല്ല : പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെനിയന്ത്രണം വിട്ട കാർ കാവുംഭാഗത്ത് നിർമാണം പുരോഗമിക്കുന്ന ഓടയിൽ വീണു. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിന് സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. തുകലശ്ശേരി സ്വദേശി വർഗീസ് സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓടയുടെ മേൽ മൂടിയില്ലാത്ത ഭാഗത്തേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. കാറിന്റെ മുൻ വശം ഭാഗീകമായി തകർന്നു. ഇന്നലെ വൈകിട്ട് ഏറങ്കാവ് ജംഗ്ഷനിലും സമാനമായ തരത്തിൽ കാർ നിർമാണം പുരോഗമിക്കുന്ന ഓടയിൽ വീണിരുന്നു.

Advertisements

Hot Topics

Related Articles