തിരുവല്ല : വയോധികയായ മാതാവിനെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന മകനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
കവിയൂർ ഐയ്യനാക്കുഴി വീട്ടിൽ കുഞ്ഞമ്മ (77) നെ മർദ്ദിച്ച കേസിലാണ് മകൻ രവി ( 55 )നെ തിരുവല്ല പോലീസ് ഇന്ന് പുലർച്ചെയോടെ പിടികൂടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ കുഞ്ഞമ്മ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കവിയൂരിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisements