റാന്നി: പത്തനംതിട്ട റാന്നിയിൽ ഒന്നര വയസുകാരിയെയും അമ്മയെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി ഐത്തല മീൻമുട്ടുപാറ ചുമന്ന പ്ലാക്കൽ സജീ ചെറിയാന്റെ ഭാര്യ റിൻസ (22) മകൾ അൽഹന എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനുള്ളിൽ ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. റാന്നി പൊലീസ് കേസെടുത്തു.
Advertisements