പത്തനംതിട്ട: ‘സര്, എന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണം’. വിചിത്രമായ ആവശ്യവുമായി സ്റ്റേഷനില്‍ കയറിവന്ന ആള് സ്ഥിരം സ്ഥിരം കുറ്റവാളിയായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്ല പരിചയം. പക്ഷേ, ഇത്തരമൊരു ആവശ്യം ആദ്യമാണ്. ബുധനാഴ്ച വൈകിട്ട് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ഥിരം കുറ്റവാളിയും വാഹന മോഷ്ടാവുമായ മണക്കയം പുത്തന്‍പറമ്പില്‍ ഷാജി തോമസാണ് (അച്ചായി- 40) ആവശ്യമുന്നയിച്ച് സ്റ്റേഷനിലെത്തിയത്.
ഇയാളെ അനുനയിപ്പിച്ച് സ്റ്റേഷനില്‍ നിന്ന് ഇറക്കി വിട്ടതോടെ പുറത്തിറങ്ങി സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ഇതോടെ സംഭവം കളിയല്ല കാര്യമാണെന്ന് പൊലീസുകാര്‍ക്ക് മനസിലായി. ബസ് ജീവനക്കാര്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയതോടെ വാഹനം ആക്രമിച്ച കേസില്‍ പ്രതിയായി ഷാജി സ്റ്റേഷനിലേക്ക്. സ്റ്റേഷനില്‍ നടത്തിയ പരാക്രമത്തില്‍ എസ്ഐ സുരേഷ് പണിക്കര്‍ക്ക് മര്‍ദനമേല്‍ക്കുകയും ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സ്റ്റേഷനിലെ ബെഞ്ചുകള്‍, കംപ്യൂട്ടര്‍ സ്കാനര്‍ എന്നിവ അടിച്ച് തകര്‍ക്കുകയും ഭിത്തിയില്‍ പതിപ്പിച്ചിരുന്ന ടൈല്‍സ് ഇരുമ്പ് ബെഞ്ച് ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാജിയെ റിമാന്‍ഡ് ചെയ്തു.ഇയാള്‍ അക്രമാസക്തനായിരുന്നെന്ന് പൊലീസ് പറഞ്ഞു. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം 6 കേസുകള്‍ മുന്‍പ് ഉണ്ടായിരുന്നു. പല തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.