ഓൾ കേരള ഫോട്ടോഗ്രാഫേഴസ് അസോസിയേഷൻ തിരുവല്ല മേഖലയുടെ 2022 വർഷത്തെ ഐഡി കാർഡ് വിതരണവും പ്രളയ ദുരിതാശ്വാസ സഹായ വിതരണവും നടത്തി.
മേഖല പ്രസിഡൻ്റ് ഗിരീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റ്റി റാവുത്തർ ഉത്ഘാടനം ചെയ്തു. എകെപിഎ സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ്റെ അനുസ്മരണ സന്ദേശം എകെപിഎ ജില്ലാ പ്രസിഡൻ്റ് ജയൻ ക്ലാസിക് നിർവഹിച്ചു. മേഖല ഡയറക്ടറിയുടെ പ്രകാശനം മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി വട്ടശ്ശേരിൽ നിർവഹിച്ചു . ക്രിക്കറ്റ് ടീം അംഗങ്ങളെ ജില്ലാ സെക്രട്ടറി വിശ്വെശരൻ ആദരിച്ചു . മേഖലയിൽ സമ്പൂർണ്ണ ക്ഷേമനിധി ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടുള്ള ബോധവൽകരണ ക്ലാസ്സ് സംസ്ഥാന കമ്മിറ്റി അംഗം ഹരി ഭാവന നയിച്ചു. ഫോട്ടോ ഗ്രാഫി തൊഴിൽ ചെയ്യുന്ന വനിതകളുടെ മുന്നേറ്റം ഈ സംഘടനയെ പ്രത്യേകിച്ച് തിരുവല്ല മേഖലയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് ഓർമ്മിപ്പിച്ചു. ജില്ലാ ട്രഷറർ സണ്ണി സി ജോസഫ്
മേഖല സെക്രട്ടറി വിനു കുര്യൻ സ്വാഗതവും മേഖല ട്രഷറർ കൃതജ്ഞതയും രേഖപ്പെടുത്തി. സ്വാശ്രയ സംഘം കോർഡിനേറ്റർ അജിത്ത് കുമാർ, മനോജ് പി, എബ്രഹാം മാത്തൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല മേഖലയുടെ ഐഡി കാർഡ് വിതരണം ചെയ്തു
Advertisements