തിരുവല്ല ബഥേൽ പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു

തിരുവല്ല : തിരുവല്ല –
മല്ലപ്പള്ളി റോഡിലെ ബഥേൽ പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം. എരുമേലി വാഴപ്പറമ്പിൽ വീട്ടിൽ രാഹുൽ ( 31 ) നാണ് പരിക്കേറ്റത്. മല്ലപ്പള്ളി ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ രാഹുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles