മന്നംകരച്ചിറയിലെ ആളൊഴിഞ്ഞ വീടുകളിൽ മോഷണ ശ്രമം; യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

തിരുവല്ല :മന്നംകരച്ചിറയിലെ ആളൊഴിഞ്ഞ വീടുകളിൽ മോഷണ ശ്രമം നടത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണ ശ്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് രാവിലെ മുതൽ സമൂഹിക മാധ്യമങ്ങളിൽ വൈറലായത്. വിദേശ മലയാളികളായ കോട്ട വിരുത്തിയിൽ ബിനു മാത്യു, ഇടശ്ശേരി തുണ്ടിയിൽ സണ്ണി എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. അയൽ വാസിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി യിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യം ഉൾപ്പടെ സണ്ണി ഇന്ന് തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി തിരുവല്ല എസ്.ഐ പറഞ്ഞു.

Advertisements

Hot Topics

Related Articles