വാംഖഡേ: ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ സഞ്ജുവിന് ഭാഗ്യമില്ല. ഇക്കുറിയും സഞ്ജു ബഞ്ചിൽ തന്നെ. ആദ്യ മത്സരത്തിൽ അമേരിക്കയ്ക്ക് എതിരെ സഞ്ജുവിന് പകരം ഇഷാൻ കിഷൻ ഓപ്പൺ ചെയ്യും. ടോസ് നേടിയ യുഎസ്.എ ഫീൽഡിംങ് തിരഞ്ഞെടുത്തു. ഇതോടെയാണ് ഇന്ത്യൻ നിരയുടെ കാര്യത്തിൽ വ്യക്തതയായത്. ഇംഗ്ലണ്ടിനെതിരെയും, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും മോശം ഫോമിൽ തുടരുന്ന സഞ്ജു പുറത്തിരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
Advertisements


