യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കെ എം മാണി കാർഷിക സമൃദ്ധി പദ്ധതിയുടെ സംസ്ഥാതല ഉദ്ഘാടനം ഏപ്രിൽ 10 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് കോട്ടയം കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മറ്റി ഓഫീസ് പരിസരത്ത് നടക്കും. യുവജനങ്ങളിൽ കാർഷിക അഭിരുചി വളർത്തിയെടുക്കുന്നതിനായി കേരള യൂത്ത്ഫ്രണ്ട്(എം) ആവിഷ്ക്കരിച്ച പദ്ധതിയാണ് കെ എം മാണി കാർഷിക സമൃദ്ധി പദ്ധതി. യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യുവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സംസ്ഥാന കമ്മറ്റി ഓഫീസ് പരിസരത്ത് ഒരുക്കുന്ന കൃഷി തോട്ടത്തിലേക്കുള്ള ആദ്യ ഫല തൈ ആദരണീയനായ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി യിൽ നിന്നും ഏറ്റുവാങ്ങി നട്ടുകൊണ്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. എംഎൽഎ മാർ , കേരള കോൺഗ്രസ് (എം) , യൂത്ത്ഫ്രണ്ട്(എം) നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.