‘ഗുപ്തന്റെ കൂടെ കൂടിയതില്‍ പിന്നെയാ ഞാന്‍ ചായ ഇത്ര തിളപ്പിച്ച തുടങ്ങിയത്. തിളച്ച ചായ ഊതിയൂതി കുടിക്കാനായിരുന്നു ഗുപ്തനിഷ്ടം..!’ ഹരികൃഷ്ണന്‍സ് സിനിമയില്‍ മീര എന്ന കഥാപാത്രം പറഞ്ഞ ഈ ഡയലോഗ് പരിചിതമല്ലാത്ത മലയാളികള്‍ വിരളമാണ്. ഒരു ചൂട് ചായയോ കാപ്പിയോ കുടിച്ച ദിവസം തുടങ്ങുന്നവരാണ് അധികം മലയാളികളും. ഭക്ഷണത്തിന് ചൂട് കുറഞ്ഞാല്‍ കഴിക്കാതെ മാറ്റി വയ്ക്കുന്നവരും ധാരാളം.
ചൂട് കാലത്തും ചൂട് ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍.
എന്നാല്‍ ഇത്തരം ചൂടുകീടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം രുചി മുകുളങ്ങള്‍ വേഗത്തില്‍ നശിക്കുന്നത് മുതല്‍ അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുമ്പ് ഏതാനം നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്. അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.