ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ ശ്രമം. തിരുവല്ലയിൽ കഴിഞ്ഞ ദിവസം കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ എടത്വയില്‍ നെല്കര്ഷകന് ജീവനൊടുക്കാൻ ശ്രമിച്ചു.
പുത്തന്‍പറമ്പില്‍ ബിനു തോമസ് എന്നയാളാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. നെല്ലിനടിക്കുന്ന കീടനാശിനിയാണ് ബിനു തോമസ് കഴിച്ചതെന്നാണ് വിവരം. പറമ്പിലെ ഷെഡിനുള്ളില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃഷിനാശത്തില്‍ മനംനൊന്താണ് ഇയാള്‍ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കനത്ത മഴയില്‍ ബിനു തോമസിന്റെ നാലേക്കര്‍ പാടത്ത് വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ കൃഷി നാശമുണ്ടായി കടക്കെണിയിൽ ആയതിനെ തുടർന്ന് വയോധികനായ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ആത്മഹത്യാ ശ്രമം.