മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ പ്രളയാനന്തര പ്രവർത്തനങ്ങൾ ചർച്ച ചെയ്തു; പ്രളയകാല പ്രവർത്തനങ്ങൾ വിപുലീകരിച്ചു

മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ പ്രളയാനന്തര പ്രവർത്തന ങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് വിളിച്ചു കൂട്ടിയ പ്രത്യേക ഭരണ സമിതി യോഗത്തിൽ മല്ലപ്പള്ളി തഹസീൽദാർ, ഡെപ്യൂട്ടി താഹസീൽദാർ, മല്ലപ്പള്ളി വില്ലേജ് ഓഫീസർ, എന്നിവരും , പഞ്ചായത്തിലെ എല്ലാ നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതുവരെ നടത്തിയ പ്രവർത്തന ങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഗീത കുരിയക്കോസ് വിശദീകരിച്ചു. തുടർന്നു നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ചു മല്ലപ്പള്ളി തഹസീൽദാർ വിശദീകരിച്ചു.

Advertisements

റവന്യു വകുപ്പിൽ നിന്ന് ലഭിക്കേണ്ട സഹായത്തിനുള്ള അർഹരായ അപേക്ഷകരെ കണ്ടെത്തുന്ന തിനായി റവന്യു വകുപ്പ് ജീവനക്കാർ വാർഡ് മെമ്പർ മാരുമായി പ്രളയബാധിത വീടുകളിൽ പരിശോധന നടത്തുന്നതാണെന്ന് താഹസീൽദാർ അറിയിച്ചു.
കാർഷിക, മൃഗ സംരക്ഷണ മേഖലയിൽ ഉണ്ടായ നഷ്ടം വിലയിരുതുന്നതിനായി അതാതു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാൻ നിർദേശം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടിവെള്ള കിണറുകൾ ശുചീകരിക്കുന്നതിന് ആവശ്യമായ തുകദുരന്തനിവാരണ ഫണ്ടിൽനിന്നും അനുവദിക്കുന്നതിന് ബഹു ജില്ലാകളക്ട റോഡ് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. പ്രളയം മൂലം മാലിന്യങ്ങൾ നിറഞ്ഞതും സാധരണ രീതിയിൽ ശുചീകരിക്കാൻ സാധിക്കാത്തതുമായ റോഡ്കൾ വൃത്തിയാക്കാൻ ഫയർ ഫോഴ്സിന്റെ സേവനം അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. പകർച്ച വ്യാധികൾ പടരുന്നത് തടയുന്നതിന് ആവശ്യ മായ നടപടികൾ സ്വീകരിക്കാൻ മെഡിക്കൽ ഓഫീസറെ ചുമതല പെടുത്തി തീരുമാനിച്ചു.

മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രദേശത്തു ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനായി പ്രാദേശിക ദുരന്ത നിവാരണ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. ഭാവിയിലെ ഉപയോഗം മുന്നിൽ കണ്ട് ഫൈബർ ബോട്ട്,, ഡീസൽ പമ്പുകൾ എന്നിവ വാങ്ങുന്നതിനു ആവശ്യ മായ പദ്ധതി രൂപീകരിച്ചു ഡി.പി.സി അംഗീകാരത്തിന് സമർപ്പിക്കാൻ തീരുമാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.