പൂമറ്റം: ചെളിക്കുളമായ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധം. പുറമറ്റം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്യാലക്സി നഗറിൽ കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച പുറമറ്റം ഊരിയേൽപ്പടി മുതൽ പുറമറ്റം മടത്തും കടവ് വരെയുള്ള പൗരാണികമായ രാജ വീഥിയുടെ പുനർനിർമാണം പൂർത്തിയാക്കാതെ തകരാറിലായിയിരിക്കുന്നു.
റോഡിന്റെ അവസാന ഭാഗത്ത് ഏകദേശം അമ്പത് മീറ്റർ നിർമ്മാണം പൂർത്തിയാക്കാത്ത നിലയിലാണ്. മഴക്കെടുത്തിയിൽ പ്രദേശത്ത് നിലവിൽ വെള്ളക്കെട്ട് ഉണ്ടാവുകയും ഗതാഗതം താറുമാറാവുകയും ചെയ്തിരിക്കുന്നു. നിലവിൽ ബാക്കിയുള്ള ഭാഗത്തും റോഡ് ടാറിങ് പൂർത്തിയാക്കുകയും റോഡ് അവസാനിക്കുന്ന ഭാഗത്തെ കാലപ്പഴക്കം ചെന്നു ക്ഷയിച്ച കലുങ്ക് സ്ലാബ് നീക്കം ചെയ്ത് പുതിയ കലുങ്ക് നിർമ്മിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ഗ്യാലക്സി നഗർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥലത്തെ വെള്ളക്കെട്ടിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് പുറമറ്റം മണ്ഡലം പ്രസിഡന്റ് ലിജി ജോസഫ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് മിനി കെ തോമസ്, യൂത്ത് കോൺഗ്രസ് യൂണിറ്റ് ഭാരവാഹികൾ ജയൻ ഏബ്രഹാം, ഉമേഷ് ഗോപി കോൺഗ്രസ് ഭാരവാഹികളായ മത്തായി ചാക്കോ,റോയി ഏബ്രഹാം എന്നിവരും സ്ഥലത്തെ നിവാസികളും പ്രതിഷേധത്തിൽ പങ്കെടുത്തു.