തിരുവല്ല പെരിങ്ങരയിൽ റോഡിൽ മരം കടപുഴകി വീണു : വൈദ്യുതി ലൈൻ തകർന്നു : വീഡിയോ കാണാം

തിരുവല്ല : പെരിങ്ങര മൂവിടത്ത് പടി – കാരയ്ക്കൽ റോഡിൽ 11 കെ.വി ലൈനിന് മുകളിലൂടെ റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി വീണു. റോഡിലെ ഉച്ചിച്ചുഴ പടിയിൽ സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന പുളിമരമാണ് കടപുഴകി വീണത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം.

Advertisements

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ എസ് . സനൽ കുമാരി വിവരമറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥർ ചേർന്ന് പതിനൊന്നരയോടെ മരം മുറിച്ചു നീക്കി. സംഭവത്തെ തുടർന്ന് റോഡിൽ രണ്ട് മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരം വീണതിനെ തുടർന്ന് രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. പ്രദേശത്ത് ഇപ്പോഴും വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്.

Hot Topics

Related Articles