തിരുവല്ല : പീഡന ആരോപണം കെട്ടിച്ചമച്ചതെന്നും അന്നേദിവസം ഡ്യൂട്ടിക്ക് പോയിട്ടില്ലന്നും കെഎസ്ആർടിസി ഡ്രൈവർ. ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ രംഗത്ത് എത്തുകയും ചെയ്തു. പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ചിറ്റാര്‍ സ്വദേശി ഷാജഹാനാണ് തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
14 വര്‍ഷമായി ജോലി ചെയ്യുന്നു.ഇന്നുവരെ എനിക്കെതിരെ ഒരു പെണ്ണുകേസോ മോശം കാര്യങ്ങളോ ഇല്ല. 39 യാത്രക്കാര്‍ ഉള്ള ബസിലാണ് ഞാന്‍ സ്ഥിരമായി പോകുന്നത്. ഞങ്ങള്‍ രണ്ട് ഡ്രൈവര്‍മാരാണ് ബസിലുള്ളത്. ഞാന്‍ ഡ്രൈവര്‍ കം കണ്ടക്ടറാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിക്കാരിയൊഴികെ ഒരാളെങ്കിലും എനിക്കെതിരെ പരാതി പറഞ്ഞാല്‍ നടപടി എടുക്കണം എന്നുതന്നെയാണ് ഞാന്‍ പറയുന്നത്. പക്ഷെ ശനിയാഴ്ച വൈകിട്ട് ഞാന്‍ ഡ്യൂട്ടിക്ക് പോയിട്ടില്ല. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല. രാഷ്ട്രീയപ്രേരിതമാണ് പരാതി ഡ്രൈവര്‍ പറഞ്ഞു.