പാലക്കാട്: അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയില്‍. കൂറ്റനാട് തെക്കിനിയത്ത് ഷോണ്‍ വര്‍ഗീസ്(22) ആണ് തൃത്താലയില്‍ എക്സൈസിന്റെ പിടിയിലായത്.1.68 ഗ്രാം എം ഡി എം എയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
Advertisements
തൃത്താല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍ നൗഫലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ കെ ജെ ഓസ്റ്റിന്‍, ഇ ജയരാജന്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ വി പി മഹേഷ്, പി എസ് മനോജ്, പിഅരുണ്,ആര് വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.