പെരുന്തേനരുവി വെള്ളച്ചാട്ടത്തോട് ചേര്‍ന്ന സ്ഥാപിച്ച റാംപ് തകര്‍ച്ചയിലേക്ക്

വെച്ചൂച്ചിറ: പെരുന്തേനരുവി വെള്ളച്ചാട്ടത്തോടു ചേര്‍ന്നു സ്ഥാപിച്ച റാംപ് തകര്‍ച്ചയിലേക്ക്. നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിടും മുന്‍പേയാണ് റാംപ് കണ്മുന്നില്‍ തകരുന്നത്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തുന്ന തടികളിടിച്ചാണ് റാംപിന് നാശം സംഭവിച്ചത്. തടികളും വിറകും കല്ലുമെല്ലാം വെള്ളത്തില്‍ ഒഴുകിയെത്താറുണ്ട്. ഇത്തരത്തില്‍ ഒഴുകിയെത്തിയ തടിയിടിച്ച് റാംപിന്റെ കൈവരി തകര്‍ന്നിട്ടുണ്ട്.

Advertisements

വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് അരുവിക്ക് താഴേക്ക് ഇറങ്ങുന്നതിനാണ് പാറക്കെട്ടില്‍ നിന്ന് നാല് തട്ടുകളായി റാംപ് നിര്‍മിച്ചത്. ഇതുവഴി ഇറങ്ങിയാല്‍ അരുവിക്ക് താഴെ പമ്പാനദി തീരത്തെത്താം. തീരത്തു കൂടി പരുവ മഹാക്ഷേത്ര കടവ് വരെ നടക്കുകയും ചെയ്യാം. ഇതിനായി പുട്ടൂകട്ട ഇട്ട് നടപ്പാത നിര്‍മ്മിച്ചെങ്കിലും മഹാപ്രളയത്തില്‍ അതു തകര്‍ന്നിരുന്നു. പമ്പാനദിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ അരുവി മൂടി കരയിലേക്ക് വന്‍തോതില്‍ വെള്ളമെത്തും.

Hot Topics

Related Articles