ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ സിനിമ താരം ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾ കസ്റ്റംസിൻ്റെ അന്വേഷണ പരിധിയിൽ. നാലിലധികം വാഹനങ്ങൾ കൂടി കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാനിൽ നിന്ന് എത്തിയ കടത്ത് വാഹനങ്ങളിൽ ചിലത് കൂടി ദുൽഖറിന്റെ പക്കലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഈ വാഹനങ്ങളുടെ കൂടുതൽ രേഖകൾ ഹാജരാക്കാൻ താരത്തിന് കസ്റ്റംസ് നിർദ്ദേശം. രേഖകൾ പരിശോധിച്ച ശേഷം ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങൾ ആണെന്ന് അറിയില്ലായിരുന്നുവെന്ന് ദുൽഖറിന്റെ മൊഴി. വാഹന ക്കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും ദുൽഖർ മൊഴി നൽകി. കൈവശമുള്ള വാഹനങ്ങൾക്ക് രേഖകൾ ഉണ്ടെന്നും ദുൽഖർ മൊഴി നൽകിയതായി വിവരം.
Advertisements


